Tuesday, 27 January 2015

The List

"എന്തു പറ്റി?"

"പെട്ടെന്നെന്താ ഇങ്ങനെയൊക്കെ?"

"What happened dear?"

"കുറച്ചു നാളായി ഭയങ്കര ഫിലോസോഫിക്കല്‍ ആണല്ലോ?"

"എന്തൊക്കെ കാണണം!"

"ഓരോ ഊള സ്റ്റാറ്റസുമായി ഇറങ്ങിക്കോളും."

"എന്താടി ഈ സ്റ്റാറ്റസ്?"

"വട്ടായോ?"

"Everything will be alright. Be fine."

"എന്താടോ ഇയാള്‍ടെ പ്രശ്നം? ഭയങ്കര ഡൌണ്‍ ആണല്ലോ?"

"ഒരു ലാസ്റ്റ് മെസ്സേജ്. ഇങ്ങനെയൊക്കെ കാണിക്കുന്നത് ഭയങ്കര ബോറാണ്."

"Cheer up! Life is not always meant to be the way we wish. Accept the challenges and move on."

"Hey, What's wrong?"

THE LIST HAS JUST BEGUN!
മരണത്തിന്‍റെ  ആഴങ്ങളിലേക്ക് സ്വന്തം ഇഷ്ടപ്രകാരം കുതിച്ചു ചാടിയപ്പോഴും നീന്തലറിയാത്ത ഞാന്‍ കൈകാലിട്ടടിച്ചതും ശ്വാസത്തിനായി പരതിയതും എന്തുകൊണ്ടെന്ന് എനിക്കിന്നും അന്യമായ ഒന്നാണ്.

Monday, 26 January 2015

നിന്‍റെ ചലനമറ്റ ശരീരത്തിനരികിലിരുന്ന്‍ സ്നേഹത്തിന്‍റെ നീരുറവ തുറന്നുവിടുവാന്‍ പോകുന്നവരെ നീ തിരിച്ചറിയുക. അവരെ നീ നിന്‍റെ നെഞ്ചോടു ചേര്‍ക്കുക. കൈവിടാതെ നോക്കുക!
നിന്നോടുള്ള സ്നേഹത്തിനു ഞാനൊരു മുഖംമൂടി അണിയിച്ചു. 'വെറുപ്പ്‌' എന്ന മുഖംമൂടി!

ലഹരിയുടെ പേര്

അവന്‍റെ ശ്വാസത്തില്‍ സിഗരെറ്റിന്‍റെ ദുര്‍ഗന്ധം തളം കെട്ടിയിരുന്നു.
അവന്‍റെ ചുംബനങ്ങളില്‍ മദ്യത്തിന്‍റെ മലീമസമായൊരു ചുവയുണ്ടായിരുന്നു.
ലഹരിയുടെ ആവേശതിരയിളക്കത്തില്‍ മതിമറന്നപ്പോള്‍
അവന്‍ മറ്റാരുടെയോ പേര് പുലമ്പുന്നുണ്ടായിരുന്നു.

Sunday, 25 January 2015

നീയൊരു ശവമാണ്‌. തത്ത്വജ്ഞാനി ചമയുന്ന ശവം. അകറ്റി നിര്‍ത്തിയാലും അള്ളിപ്പിടിക്കാന്‍ വരുന്നൊരു പരാന്നഭുക്ക്. എന്‍റെ ചിന്തകളെ മലിനമാക്കാതെ കടന്നു പോ അസത്തേ!
'ഇന്ത്യാക്കാരന്‍' എന്ന വികാരം വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമായി ഒതുങ്ങാതെ നൈരന്തര്യമായി നാം ഓരോരുത്തരുടെയും മനസ്സില്‍ നിലനില്‍ക്കുന്നതെന്നാണോ... അന്നു, രാജ്യം യഥാര്‍ത്ഥ പുരോഗതിയിലേക്കുള്ള പ്രയാണം ആരംഭിക്കും!
"എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. " അവര്‍ പറഞ്ഞു.
ഒന്നും മിണ്ടാതെ ഞാന്‍ നടന്നു... എനിക്കായി ഒരുങ്ങി നിന്ന ചിതയുടെ അരികിലേക്ക്!
നിന്‍റെ ആനന്ദതാണ്ഡവുമായി ചേര്‍ന്ന് പോകാന്‍ എന്‍റെ ലാസ്യനടന ചുവടുകള്‍ക്കു ഭംഗിപോരെന്നോ? അതിനാലോ ഈ രുദ്രതാണ്ഡവം?

Trespassing is strictly prohibited!

എനിക്ക് ചുറ്റും ഞാന്‍ ഒരു മതില്‍ക്കെട്ട് തീര്‍ത്തു. വാതിലുകളില്ലാത്ത ഒരു മതില്‍കെട്ട്. ഇവിടെ ഞാനും എനിക്ക് കൂട്ടായി ഞാനും മാത്രം! 
ആ വൃത്തികെട്ട കാലുകള്‍ എന്‍റെ നെഞ്ചില്‍ ശക്തമായി  അമര്‍ന്നു. എന്‍റെ കണ്‍കുഴികളില്‍ അഴുക്കു നിറഞ്ഞ വിരലുകള്‍ തുളഞ്ഞു കയറി. കഴുത്തില്‍ കയര്‍ വരിഞ്ഞു മുറുകി. എന്‍റെ മുഖവും ശരീരവുമാകെ കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ദ്രംഷ്ടകള്‍ കൊണ്ട് വരഞ്ഞു വികൃതമാക്കി. ഒരിറ്റ് ജീവന്‍ ബാക്കി നില്‍ക്കെ ആ ഭീകരസത്വം എന്‍റെ മുടിക്ക് തീ കൊളുത്തി.

കരഞ്ഞു കരഞ്ഞു കണ്ണീരിനു പകരം രക്തമൊഴുകിത്തുടങ്ങി
ആ രക്തത്തില്‍ ചവിട്ടി നിന്ന് കൊണ്ട് നീ മറ്റൊരുവള്‍ക്ക് സിന്ദൂരം ചാര്‍ത്തി

Saturday, 24 January 2015

തടവില്‍ കഴിയാന്‍ വിധിക്കപെട്ടോരായിരം വികാരങ്ങള്‍ എന്‍റെ ഉള്ളില്‍!

Sunday, 18 January 2015

പറയാതെ പോയതെല്ലാം നൊമ്പരമായെന്‍ കവിളിലൂടൂര്‍ന്നിറങ്ങി!!