മൌനങ്ങള്‍ തമ്മില്‍ തമ്മില്‍ കൈമാറിയ രഹസ്യസന്ദേശങ്ങള്‍ കൂട്ടിവെച്ചെന്റെ ഹൃദയം നിറഞ്ഞൊഴുകുന്നു!
Friday, 2 October 2015
Friday, 28 August 2015
ഇപ്പൊ പൊട്ടും!
ഇപ്പൊ പൊട്ടും! അതാ അവസ്ഥ. കുറച്ചു നേരമായി ഞാന്‍ ഇതിങ്ങനെ പിടിച്ചു നിര്‍ത്താന്‍ തുടങ്ങിയിട്ട്. വയ്യാ.. ഇനി ഒട്ടും വയ്യാ. കൈയ്യിന്ന്‍ പോയാല്‍ ആകെ നാണക്കെടാവൂലോ ദൈവമേ! ബസ്സില്‍ നിന്നിറങ്ങി ഞാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചോടി. ഓട്ടം എന്ന് വെച്ചാല്‍ ഒരു ഒന്നൊന്നര ഓട്ടം. ആള്‍ക്കാര്‍ക്കൊക്കെ വീട്ടില്‍ പോയി ഇരുന്നൂടെ. ഇങ്ങനെ വഴീല്‍ കൂടി ഇറങ്ങി നടക്കണോ. ഒരു മറ. ഒരു കുഞ്ഞു മറ. അത്രേ വേണ്ടുള്ള്. ലോകത്തെ സകലദൈവങ്ങളേം വിളിച്ചു പോയ നേരം. കൈയ്യിന്നു ദെ പോയി.. ദാ വന്നെന്നു ആയപ്പോഴേക്കും ദൈവം വിളികേട്ട പോലെ മുന്നില്‍ അതാ ഒരു വലിയ ബോര്‍ഡ്. ഞാന്‍ പിന്നെ ഒന്നും നോക്കീല. മുണ്ടും പൊക്കി ബോര്‍ഡിന്‍റെ പുറകിലേക്ക് ഓടി. ശൂഊര്‍ര്ര്ര്ര്ര്ര്ര്ര്ര്‍.....!!!!!! ഇടുക്കി ഡാം പൊട്ടിയ ഇഫ്ഫക്റ്റ്! ഡാം ഒക്കെ പൊട്ടിയാല്‍ ഇത്ര സുഖം കിട്ടുമോ... പോയ ജീവന്‍ തിരിച്ചു കിട്ടിയ പോലെ. അത്രെയും നേരം ബലം പിടിച്ചിരുന്ന മസിലോക്കെ ഞാന്‍ ഒന്നയച്ചു. മാനം രക്ഷിച്ച ബോര്‍ഡിനെ തീര്‍ത്താല്‍ തീരാത്ത നന്ദിയോടു കൂടി ഞാന്‍ നോക്കി. "ഇവിടെ മൂത്രമൊഴിക്കരുത്"!!
റെഡി ടു സെര്‍വ്
അമ്മിഞ്ഞ കുടിക്കാന്‍ മുട്ടിലിഴഞ്ഞു വന്ന കണ്മണിക്ക് ഒരുമ്മയും വായില്‍ നിപ്പിള് കുപ്പിയും വച്ചു കൊടുത്തിട്ടിറങ്ങി അമ്മ ഹൃദയം. വീടിനു മുന്നില്‍ നിന്ന് കാറിന്‍റെ ഹോണടിച്ചു അച്ഛനും സ്നേഹമറിയിച്ചു. കുപ്പിപ്പാല് നുണഞ്ഞിറക്കിക്കൊണ്ട് ഇന്‍സ്റ്റന്റ് സ്നേഹം അനുഭവിച്ചു കിടന്നു ആ കുഞ്ഞോമന.
നിന്നോട് പറയാതെ ബാക്കിവെച്ചത്
ലൂസ്യെ, നിന്നോടെനിക്ക് പ്രേമാണ് ലൂസ്യെ. നീയറിയാതെ നിന്നെ ഞാന്‍ ഒത്തിരിയൊത്തിരി സ്നേഹിക്കണ്ണ്ണ്ട് പെണ്ണേ. നീ വിചാരിക്കും പോലെ നിനക്ക് ചാണകത്തിന്‍റെ മണമൊന്നും അല്ല. നിനക്ക് പാലിന്‍റെ മണമാണ്. അപ്പൊ കറന്നെടുത്ത പാലിന്‍റെ മണം! അടങ്ങാത്ത പ്രേമത്തിന്‍റെ മണം!
Sunday, 7 June 2015
Sunday, 17 May 2015
പരിഹാസച്ചിരികള്‍
പരിചിതമായ വഴികളിലൊക്കെയും അപരിചിതത്ത്വം എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഓടിയോളിക്കുന്നതിനിടയില്‍ ഞാന്‍ അതിന്‍റെ പരിഹാസച്ചിരി മുഴങ്ങുന്നത് കേട്ടു.
Sunday, 12 April 2015
സ്വപ്നങ്ങള്‍ക്കൊരു മേല്‍ക്കൂര
മേല്‍ക്കൂരയില്ലാ മേല്‍ക്കൂരനോക്കി ഞാനെന്‍
സ്വപ്നങ്ങള്‍ക്കൊരു മേല്ക്കൂരയുണ്ടാക്കി!
സ്വപ്നങ്ങള്‍ക്കൊരു മേല്ക്കൂരയുണ്ടാക്കി!
Saturday, 28 February 2015
നിര്‍വികാരിതം!
വികാരമില്ലായ്മ ആണെന്‍റെ ഇപ്പോഴത്തെ വികാരം.
ആ നിര്‍വികാരിതയില്‍ അലിഞ്ഞലിഞ്ഞു ഞാനൊരു
നേര്‍ത്ത വിങ്ങലായി മാഞ്ഞുപോയി!
ആ നിര്‍വികാരിതയില്‍ അലിഞ്ഞലിഞ്ഞു ഞാനൊരു
നേര്‍ത്ത വിങ്ങലായി മാഞ്ഞുപോയി!
Sunday, 8 February 2015
മിഠായി
അന്നു ബേക്കറിയിലെ ചില്ല് ഭരണിയിലിരിക്കുന്ന മിഠായിക്കായി വാശിപിടിച്ച എനിക്ക്, അച്ഛന്‍ കൈ നിറയെ മിഠായി വാങ്ങി തന്നപ്പോള്‍ ഉണ്ടായതു ലോകം വെട്ടിപ്പിടിച്ച സന്തോഷം. ഇന്ന് എനിക്ക് എന്തു കിട്ടിയിട്ടും, കിട്ടാത്തതും അതേ സന്തോഷം.
മാറേണ്ടിയിരുന്നില്ല ഒന്നും!
മാറേണ്ടിയിരുന്നില്ല ഒന്നും!
Wednesday, 4 February 2015
Tuesday, 27 January 2015
The List
"എന്തു പറ്റി?"
"പെട്ടെന്നെന്താ ഇങ്ങനെയൊക്കെ?"
"What happened dear?"
"കുറച്ചു നാളായി ഭയങ്കര ഫിലോസോഫിക്കല്‍ ആണല്ലോ?"
"എന്തൊക്കെ കാണണം!"
"ഓരോ ഊള സ്റ്റാറ്റസുമായി ഇറങ്ങിക്കോളും."
"എന്താടി ഈ സ്റ്റാറ്റസ്?"
"വട്ടായോ?"
"Everything will be alright. Be fine."
"എന്താടോ ഇയാള്‍ടെ പ്രശ്നം? ഭയങ്കര ഡൌണ്‍ ആണല്ലോ?"
"ഒരു ലാസ്റ്റ് മെസ്സേജ്. ഇങ്ങനെയൊക്കെ കാണിക്കുന്നത് ഭയങ്കര ബോറാണ്."
"Cheer up! Life is not always meant to be the way we wish. Accept the challenges and move on."
"Hey, What's wrong?"
THE LIST HAS JUST BEGUN!
"പെട്ടെന്നെന്താ ഇങ്ങനെയൊക്കെ?"
"What happened dear?"
"കുറച്ചു നാളായി ഭയങ്കര ഫിലോസോഫിക്കല്‍ ആണല്ലോ?"
"എന്തൊക്കെ കാണണം!"
"ഓരോ ഊള സ്റ്റാറ്റസുമായി ഇറങ്ങിക്കോളും."
"എന്താടി ഈ സ്റ്റാറ്റസ്?"
"വട്ടായോ?"
"Everything will be alright. Be fine."
"എന്താടോ ഇയാള്‍ടെ പ്രശ്നം? ഭയങ്കര ഡൌണ്‍ ആണല്ലോ?"
"ഒരു ലാസ്റ്റ് മെസ്സേജ്. ഇങ്ങനെയൊക്കെ കാണിക്കുന്നത് ഭയങ്കര ബോറാണ്."
"Cheer up! Life is not always meant to be the way we wish. Accept the challenges and move on."
"Hey, What's wrong?"
THE LIST HAS JUST BEGUN!
Monday, 26 January 2015
ലഹരിയുടെ പേര്
അവന്‍റെ ശ്വാസത്തില്‍ സിഗരെറ്റിന്‍റെ ദുര്‍ഗന്ധം തളം കെട്ടിയിരുന്നു.
അവന്‍റെ ചുംബനങ്ങളില്‍ മദ്യത്തിന്‍റെ മലീമസമായൊരു ചുവയുണ്ടായിരുന്നു.
ലഹരിയുടെ ആവേശതിരയിളക്കത്തില്‍ മതിമറന്നപ്പോള്‍
അവന്‍ മറ്റാരുടെയോ പേര് പുലമ്പുന്നുണ്ടായിരുന്നു.
അവന്‍റെ ചുംബനങ്ങളില്‍ മദ്യത്തിന്‍റെ മലീമസമായൊരു ചുവയുണ്ടായിരുന്നു.
ലഹരിയുടെ ആവേശതിരയിളക്കത്തില്‍ മതിമറന്നപ്പോള്‍
അവന്‍ മറ്റാരുടെയോ പേര് പുലമ്പുന്നുണ്ടായിരുന്നു.
Sunday, 25 January 2015
Trespassing is strictly prohibited!
എനിക്ക് ചുറ്റും ഞാന്‍ ഒരു മതില്‍ക്കെട്ട് തീര്‍ത്തു. വാതിലുകളില്ലാത്ത ഒരു മതില്‍കെട്ട്. ഇവിടെ ഞാനും എനിക്ക് കൂട്ടായി ഞാനും മാത്രം!
ആ വൃത്തികെട്ട കാലുകള്‍ എന്‍റെ നെഞ്ചില്‍ ശക്തമായി അമര്‍ന്നു. എന്‍റെ കണ്‍കുഴികളില്‍ അഴുക്കു നിറഞ്ഞ വിരലുകള്‍ തുളഞ്ഞു കയറി. കഴുത്തില്‍ കയര്‍ വരിഞ്ഞു മുറുകി. എന്‍റെ മുഖവും ശരീരവുമാകെ കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള ദ്രംഷ്ടകള്‍ കൊണ്ട് വരഞ്ഞു വികൃതമാക്കി. ഒരിറ്റ് ജീവന്‍ ബാക്കി നില്‍ക്കെ ആ ഭീകരസത്വം എന്‍റെ മുടിക്ക് തീ കൊളുത്തി.
Subscribe to:
Posts (Atom)