Thursday, 13 February 2014

എന്‍റെ ഡയറിയുടെ താളുകള്‍ക്കിടയില്‍ വാടിത്തളര്‍ന്നു കിടക്കുന്ന റോസാപുഷ്പങ്ങള്‍ക്ക്, ഇനിയും വാടാത്ത പ്രണയത്തിന്‍ സുഗന്ധമോ? 

Saturday, 8 February 2014

Existence of Existence

The existence of Existence without any life is like living a non-existent life. Many people that exists today live this kind of non-existent life. I wonder why people are not realizing that they are living a no-life life. Why don't they actually start living a life with life? 

( Oh..! Am I drunk or what?! )

Friday, 7 February 2014

ഏകാന്തത!

നിന്നോടെനിക്ക് വെറുപ്പെന്നു പറഞ്ഞിട്ടും...
 ഇത്രയധികം എന്നെ പ്രണയിക്കുന്നതെന്തിനു നീ....എകാന്തതേ?

Sunday, 10 November 2013

ഫേസ്ബുക്ക്

മുകളില്‍ നിന്നും താഴോട്ടു ഉരുട്ടി ഉരുട്ടി
പിന്നെ താഴെ നിന്നും മുകളിലേക്ക് ഉരുട്ടി ഉരുട്ടി
വീണ്ടും മുകളില്‍ നിന്നിതാ താഴോട്ടു
താഴെ നിന്നിതാ മുകളിലോട്ടും
ഇതിനിടയില്‍ വീണു കിട്ടിയ അഞ്ചാറു
ലൈക്കുകളും കമന്റുകളും തിന്നുകൊണ്ട്
ഞാന്‍ എന്‍റെ മനസിന്‍റെ വിശപ്പടക്കി..!


യന്ത്രമനുഷ്യരും വിപ്ലവകാരിയും

യന്ത്രങ്ങളെക്കാള്‍ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന മനുഷ്യജന്മങ്ങള്‍ എനിക്ക് ചുറ്റും. പണ്ടെങ്ങോ ആരോ മെനഞ്ഞു വെച്ച കുറെ നിയമങ്ങള്‍ പരസ്യമായി പാലിച്ചു കൊണ്ടും രഹസ്യമായി ലംഘിച്ചുകൊണ്ടും കുറെ ജന്മങ്ങള്‍.
എനിക്ക് ശ്വാസം മുട്ടുന്നു. ഞാന്‍ ഇവിടുന്നു രക്ഷപെടാന്‍ പോകുന്നു. എന്‍റെ ഉള്ളിലെ വിപ്ലവകാരി ഉണര്‍ന്നു. കൂടുതല്‍ ഒന്നും എനിക്ക് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ഇറങ്ങി നടന്നു...എനിക്ക് ശരിയെന്നു തോന്നുന്ന വഴിയിലൂടെ....

Thursday, 31 October 2013

പുരോഗമനം

മനുഷ്യന്‍ പുരോഗമിക്കുകയാണ്...പിന്നോട്ട്..!!

Sunday, 27 October 2013

വഴി തെറ്റിയ ഭ്രൂണം

ചെന്നെത്തിയ ഉദരത്തിനെന്നെ വേണ്ടെന്നു പറഞ്ഞപ്പോഴാണ് വഴി തെറ്റിയെന്ന്  എനിക്ക് മനസിലായത്. ചെന്നെത്തേണ്ടിയിരുന്നത് തൊട്ടടുത്തിരുന്ന ഉദരത്തിലായിരുന്നു. കൊല്ലങ്ങൾ ആയി എന്നെ കാത്തിരുന്ന ആ ഉദരത്തിൽ. 

"സമയം പിന്നോട്ട് സഞ്ചരിച്ചിരുന്നെങ്കിൽ....തെറ്റിയ വഴി തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ...!". വന്നു ചേർന്ന വിധിയെ പഴിച്ചുകൊണ്ട് ഞാൻ എന്റെ മരണം വരുന്നതും കാത്തിരുന്നു.