Saturday, 24 January 2015

തടവില്‍ കഴിയാന്‍ വിധിക്കപെട്ടോരായിരം വികാരങ്ങള്‍ എന്‍റെ ഉള്ളില്‍!

Sunday, 18 January 2015

പറയാതെ പോയതെല്ലാം നൊമ്പരമായെന്‍ കവിളിലൂടൂര്‍ന്നിറങ്ങി!!

Saturday, 27 December 2014

The society destroys individuality and then it destroys itself. To be a part of destruction is never a good deed. 

Monday, 8 December 2014

പുഴുവരിച്ച മനസ്സുമായി കുറെ മനുഷ്യക്കോലങ്ങൾ എനിക്കു ചുറ്റും. സ്വയം ജീർണ്ണിക്കുന്നതറിയാതെ എന്നെ കാർന്നു തിന്നാൻ വരുന്ന കുറെ നരഭോജികൾ...വിഡ്ഢികൾ!

Wednesday, 22 October 2014

അക്ഷരങ്ങള്‍ക്കു അര്‍ത്ഥം വെയ്ച്ചപ്പോള്‍ അവയ്ക്ക് വിഷാദഭാവം.
എന്ത് പറ്റിയെന്നു ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി എന്‍റെ മനസ്സിനും.

Wednesday, 20 August 2014

ആരും അറിയാതെ പോകുന്ന ചിന്തകള്‍...നിമിഷങ്ങള്‍..
ഞാന്‍ മാത്രം അറിയുന്ന എത്രയെത്ര ചിന്തകള്‍‌..നിമിഷങ്ങള്‍...

ഇനിയും അസ്തമിക്കാത്ത സ്വപ്‌നങ്ങള്‍

കറുത്ത തുണികൊണ്ട് മൂടിയ മുഖവും ചങ്ങലകള്‍ ബന്ധിച്ച കൈകളുമായി എന്‍റെ സ്വപ്‌നങ്ങള്‍! കഴുമരം ലക്ഷ്യമാക്കി അവര്‍ അവയെ കൊണ്ടുപോവുകയാണ്‌. രക്ഷപെടാന്‍ ഉള്ള ഓരോ ശ്രമവും കണ്ണിനു മുന്നിലെ ഇരുട്ടും ചങ്ങലയുടെ മുറുക്കവും വേദനയും കൂട്ടികൊണ്ടിരുന്നു. ഇരുട്ടിന്‍റെ വഴികളിലൂടെ വലിച്ചിഴക്കപെടുമ്പോഴും തിരിച്ചു വിളിക്കുന്നൊരു ശബ്ദത്തിനായി എന്‍റെ സ്വപ്‌നങ്ങള്‍ കാതു കൂര്‍പ്പിക്കുന്നുണ്ടായിരുന്നു.