Friday, 28 August 2015

കൊല്ലുന്നതിനേക്കാള്‍ പാപമാണ് സ്നേഹിക്കുന്നതെന്ന് തല്ലി പഠിപ്പിച്ചു എന്‍റെ ചുറ്റിനും കൂടിയ അനുഭവങ്ങള്‍. തല്ലിന്‍റെ നീറുന്ന പാടുകള്‍ എണ്ണിയെണ്ണി സ്നേഹമെന്തെന്നു ഞാന്‍ മറന്നേ പോയി. 
എന്നെ ഞാന്‍ വിശ്വസിക്കുന്നു..
എന്നെ ഞാന്‍ സ്നേഹിക്കുന്നു..
എന്നെ ഞാന്‍ അനുസരിക്കുന്നു..
എന്നെ ഞാന്‍ ഞാനായി വളര്‍ത്തുന്നു...!
മോഹങ്ങളില്ലെനിക്ക്.. ആകെപ്പാടൊരു മരവിപ്പ് മാത്രം. 

Sunday, 7 June 2015

ആല്‍പൈന്‍ കാടുകളിലെ മഞ്ഞുതുള്ളികള്‍


ആല്‍പൈന്‍ മരങ്ങളുടെ മറവില്‍ മറയില്ലാതെ അവര്‍. അവരുടെ പ്രണയത്തിന്‍റെ തീക്ഷണതയില്‍, കുന്നുകൂടിയ മഞ്ഞെല്ലാം ഉരുകിയൊഴുകി. ഒഴുകിയൊലിച്ചു തന്‍റെ ചുണ്ടില്‍ വീണ മഞ്ഞുതുള്ളികള്‍ അവളൊന്നു നുണഞ്ഞു നോക്കി. ഹാ! മധുരം!
അപാരമാണ് പെണ്ണേ നിന്‍റെ കാര്യം!

ഈ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നീ കാണുന്ന ലോകത്തിന്റെ വലുപ്പം എത്രയെന്നെന്നു പറയുവാന്‍ ചുവരുകള്‍ക്കപ്പുറം നില്‍ക്കുന്ന ഒരാള്‍ക്ക് പോലും സാധിക്കുന്നില്ലല്ലോ! 

Sunday, 17 May 2015

പാപം



എനിക്ക് പ്രണയമാണ് നിന്നോട്.
അവനോടെനിക്ക് പ്രേമവും.
നിങ്ങള്‍ രണ്ടു പേരോടും ഉള്ളതു പോലെ
എനിക്ക് ഇവനെ ഇഷ്ടമാണ്.
സ്നേഹം പാപമാകുന്ന ഈ ലോകത്തില്‍
ജീവിക്കുന്നിടത്തോളം കാലം 
നമുക്കെല്ലാവരും ശത്രുക്കളെ പോലെ കഴിയാം.
മറ്റൊരു ലോകത്തിലെത്തുമ്പോള്‍
നമുക്ക് മതിയാവോളം അനുരാഗം പങ്കിടാം.

പരിഹാസച്ചിരികള്‍

പരിചിതമായ വഴികളിലൊക്കെയും അപരിചിതത്ത്വം എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഓടിയോളിക്കുന്നതിനിടയില്‍ ഞാന്‍ അതിന്‍റെ പരിഹാസച്ചിരി മുഴങ്ങുന്നത് കേട്ടു.