Sunday, 8 May 2016

എന്‍റെ ചിന്തകള്‍... എന്‍റെ മാത്രം സ്വകാര്യസ്വത്തുകള്‍... Trespassers will be prosecuted!
പ്രണയം... ഈ ഏകാന്തനിമിഷത്തിലും ഞാന്‍ പ്രണയം അറിയുന്നു...അനുഭവിക്കുന്നു...!
വിദ്യാഭ്യാസം ഉള്ളവരെല്ലാം വിവരമുള്ളവര്‍ എന്ന് വിചാരിക്കുന്നതാണ് ഒന്നാമത്തെ വിവരമില്ലായ്മ!

ചില്ലു പൊട്ടിയ ചില്ലറക്കുപ്പി

"ചില്ലുക്കുപ്പിയില്‍ ചില്ലറയിട്ട് കുലുക്കുന്ന പോലെ ചിരിയുള്ള സുഹറാ... അന്‍റെ മൈലാഞ്ചി കൈയ്യിന്‍റെ മൊഞ്ചെന്‍റെ ഖല്‍ബീന്നു മായണില്ലല്ലാ... "

ചില്ലറയിട്ട ചിരിയോടെ അവള്‍ ചോദിച്ചു.. "അന്‍റെ കഴുത്തിലിട്ടേക്കണ കൊന്തയെനിക്ക് തരാവാ?"

"എന്തിനാ?"

"വെറുതെ!" വീണ്ടും ചില്ലറകുപ്പി കുലുങ്ങി.

ഹോ..ഹെന്‍റ ഗുരുവായൂരപ്പാ...!!!  ചില്ലുപോട്ടിയെന്‍റെ നെഞ്ചില്‍ തറച്ചപോലെ!
ജനനത്തിനും മരണത്തിനും ഇടയില്‍ കുടുങ്ങി കിടക്കുന്ന ജീവിതങ്ങള്‍. എന്തിനെന്നറിയാതെ കലപില കൂട്ടുന്ന ഇരുകാലി ജന്മങ്ങള്‍.. നമ്മള്‍.

Friday, 2 October 2015

മൌനങ്ങള്‍ തമ്മില്‍ തമ്മില്‍ കൈമാറിയ രഹസ്യസന്ദേശങ്ങള്‍ കൂട്ടിവെച്ചെന്റെ ഹൃദയം നിറഞ്ഞൊഴുകുന്നു!

Friday, 28 August 2015

ഇപ്പൊ പൊട്ടും!

ഇപ്പൊ പൊട്ടും! അതാ അവസ്ഥ. കുറച്ചു നേരമായി ഞാന്‍ ഇതിങ്ങനെ പിടിച്ചു നിര്‍ത്താന്‍ തുടങ്ങിയിട്ട്. വയ്യാ.. ഇനി ഒട്ടും വയ്യാ. കൈയ്യിന്ന്‍ പോയാല്‍ ആകെ നാണക്കെടാവൂലോ ദൈവമേ! ബസ്സില്‍ നിന്നിറങ്ങി ഞാന്‍ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചോടി. ഓട്ടം എന്ന് വെച്ചാല്‍ ഒരു ഒന്നൊന്നര ഓട്ടം. ആള്‍ക്കാര്‍ക്കൊക്കെ വീട്ടില്‍ പോയി ഇരുന്നൂടെ. ഇങ്ങനെ വഴീല്‍ കൂടി ഇറങ്ങി നടക്കണോ. ഒരു മറ. ഒരു കുഞ്ഞു മറ. അത്രേ വേണ്ടുള്ള്. ലോകത്തെ സകലദൈവങ്ങളേം വിളിച്ചു പോയ നേരം. കൈയ്യിന്നു ദെ പോയി.. ദാ വന്നെന്നു ആയപ്പോഴേക്കും ദൈവം വിളികേട്ട പോലെ മുന്നില്‍ അതാ ഒരു വലിയ ബോര്‍ഡ്‌. ഞാന്‍ പിന്നെ ഒന്നും നോക്കീല. മുണ്ടും പൊക്കി ബോര്‍ഡിന്‍റെ പുറകിലേക്ക് ഓടി. ശൂഊര്‍ര്ര്ര്ര്ര്ര്ര്ര്ര്‍.....!!!!!! ഇടുക്കി ഡാം പൊട്ടിയ ഇഫ്ഫക്റ്റ്‌! ഡാം ഒക്കെ പൊട്ടിയാല്‍ ഇത്ര സുഖം കിട്ടുമോ... പോയ ജീവന്‍ തിരിച്ചു കിട്ടിയ പോലെ. അത്രെയും നേരം ബലം പിടിച്ചിരുന്ന മസിലോക്കെ ഞാന്‍ ഒന്നയച്ചു. മാനം രക്ഷിച്ച ബോര്‍ഡിനെ തീര്‍ത്താല്‍ തീരാത്ത നന്ദിയോടു കൂടി ഞാന്‍ നോക്കി. "ഇവിടെ മൂത്രമൊഴിക്കരുത്"!!